റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മാണം, കാന്‍പൂര്‍ മെട്രോയുടെ ആദ്യഘട്ടം നാടിന് സമര്‍പ്പിച്ച് മോദി- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2021 04:38 PM  |  

Last Updated: 28th December 2021 04:47 PM  |   A+A-   |  

Kanpur metro inauguration

കാന്‍പൂര്‍ മെട്രോയില്‍ യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി യാത്ര ചെയ്യുന്നു

 

ലക്‌നൗ : കാന്‍പൂര്‍ മെട്രോയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഐഐടി കാന്‍പൂര്‍- മോത്തി ജീല്‍ വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ മെട്രോ പാതയാണ് യാഥാര്‍ഥ്യമായത്. 11000 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

രാവിലെയാണ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാന്‍ മോദി എത്തിയത്. മോദിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഒന്‍പത് കിലോമീറ്റര്‍ പാത രണ്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തിന് ശേഷം മെട്രോയില്‍ മോദി യാത്ര ചെയ്തു.

32 കിലോമീറ്റര്‍ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 11000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒന്‍പത് കിലോമീറ്ററാണ് പൂര്‍ത്തിയായത്. ജനുവരില്‍ മെട്രോ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കാണ് വായ്പ അനുവദിച്ചത്. നവംബര്‍ 2019ലാണ് നിര്‍മ്മാണ് തുടങ്ങിയത്. നവംബറിലായിരുന്നു ട്രയല്‍ റണ്‍.