'സവര്‍ക്കര്‍ മുസ്ലിംകളുടെ ശത്രു ആയിരുന്നില്ല'; ഉറുദുവില്‍ ഗസലുകള്‍ എഴുതിയിരുന്നെന്ന് ആര്‍എസ്എസ് മേധാവി

വര്‍ക്കര്‍ മുസ്ലിം വിഭാഗത്തിന്റെ ശത്രുവായിരുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്/ ഫയല്‍ ചിത്രം
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്/ ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: സവര്‍ക്കര്‍ മുസ്ലിം വിഭാഗത്തിന്റെ ശത്രുവായിരുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സവര്‍ക്കര്‍ ഉറുദുവില്‍ ഗസലുകള്‍ എഴുതിയിരുന്നെന്നും ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. സ്വാമി വിവേകാനന്ദനെയും ഇത്തരത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. 

സവര്‍ക്കറിനെപ്പറ്റി ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ ഉദയ് മഹുര്‍കര്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി. 

'സവര്‍ക്കറിനെ അപമാനിക്കാന്‍ ഒരു പ്രചാരണം നടക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം അത് വേഗത്തിലായി. ഇപ്പോള്‍ സംഘത്തെയും സവര്‍ക്കറെയും ലക്ഷ്യമിടുന്നു.'- മോഹന്‍ ഭാഗവത് പറഞ്ഞു. 

'ഇന്ത്യയുടെ ഐക്യം ഇഷ്ടപ്പെടാത്തവരാണ് വിവേകാനന്ദനെയും സവര്‍ക്കറെയും വെറുക്കുന്നത്. ആരാധനയുടെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാത്ത രാഷ്ട്രസങ്കല്‍പ്പമാണ് സവര്‍ക്കര്‍ മുന്നോട്ടുവച്ചത്.അത് ഹിന്ദുരാഷ്ട്രമാണ്. ഇവിടെ എല്ലാവരും ഒരുപോലെയാണ്. അതിനാല്‍ ഒറ്റപ്പെടലിനെക്കുറിച്ചോ പദവികളെക്കുറിച്ചോ സംസാരിക്കരുത്'-മോഹന്‍ ഭാഗവത് പറഞ്ഞു. 

കയ്യാങ്കളി ഒഴിച്ച് പാര്‍ലമെന്റില്‍ എന്താണ് സംഭവിക്കാത്തത്? വലിയ തര്‍ക്കങ്ങള്‍ നടക്കുന്നു.എന്നാല്‍ പുറത്ത് എല്ലാവരും ഒരിപോലെ ചായ കുടിക്കുന്നു.എല്ലാവരും  പരസ്പരം വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്നു. ഇന്ത്യയില്‍എല്ലാവരും ഒന്നാണ്. വിഭജന സമയത്ത് പാകിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലിംകളെ അവര്‍ രണ്ടാംകിടക്കാരായാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആരെയും ഒഴിച്ചുനിര്‍ത്തുന്നില്ല'- ഭാഗവത് കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com