മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ല; റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കണ്ടെത്തിയത് എക്‌സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയത് എക്‌സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തില്‍ മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ആദ്യമായി അതീതീവ്ര വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദമായ എക്‌സ് ഇ വേരിയന്റ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുംബൈയില്‍ കണ്ടെത്തി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് തള്ളിയതായാണ് റിപ്പോര്‍ട്ട്.

എക്‌സ് ഇ വകഭേദം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പിളിന് ഈ വകഭേദത്തിന് സമാനമായ ജനിതക ഘടനയില്ലെന്ന് വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗിലെ വിദഗ്ധര്‍ പറയുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com