പാലം കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ; ആദ്യം അറസ്റ്റിലായത് പരാതി നല്‍കിയ ആള്‍- വീഡിയോ 

ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പട്ടാപ്പകല്‍ പാലം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സബ് ഡിവിഷനല്‍ ഓഫീസര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
ബിഹാറില്‍ പട്ടാപ്പകല്‍ പാലം കടത്തിക്കൊണ്ടുപോയപ്പോള്‍, എഎന്‍ഐ
ബിഹാറില്‍ പട്ടാപ്പകല്‍ പാലം കടത്തിക്കൊണ്ടുപോയപ്പോള്‍, എഎന്‍ഐ

പട്‌ന: ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പട്ടാപ്പകല്‍ പാലം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സബ് ഡിവിഷനല്‍ ഓഫീസര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍.  പാലം പൊളിക്കാന്‍ ഉപയോഗിച്ച ജെസിബിയും കടത്തിക്കൊണ്ടുപോയ 247 കിലോഗ്രാം ഇരുമ്പുചാനലുകളും വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ബിഹാറിലെ റോത്താസ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന 60 അടി നീളമുള്ള ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഇരുമ്പു പാലമാണ് സംഘം ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്. സംഭവം വിവാദമായതോടെ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

ജലവിഭവ വകുപ്പിലെ സബ് ഡിവിഷനല്‍ ഓഫീസര്‍ അടക്കമുള്ളവരാണ് മോഷണത്തില്‍ പങ്കാളിയായത്. സബ് ഡിവിഷനല്‍ ഓഫീസറുമായി സംഘം ഗൂഢാലോചന നടത്തിയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞതായി പൊലീസ് പറയുന്നു. ഇദ്ദേഹം തന്നെയാണ് പാലം കടത്തിക്കൊണ്ടുപോയി എന്ന് പൊലീസില്‍ പരാതിയും നല്‍കിയത്.

പൊതുജനങ്ങള്‍ നോക്കിനില്‍ക്കേ പട്ടാപ്പകല്‍ പാലം കടത്തിക്കൊണ്ടുപോയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജെസിബി, ഗ്യാസ് കട്ടര്‍ അടക്കം മറ്റു ഉപകരണങ്ങളുമായാണ് സംഘം എത്തിയത്. 50 വര്‍ഷം പഴക്കമുള്ള പാലം പൊളിച്ച് കടത്തിയതിന് പിന്നാലെ സംഘം അപ്രത്യക്ഷമാകുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനപ്രകാരമായിരിക്കും പാലം പൊളിക്കുന്നത് എന്നാണ് നാട്ടുകാര്‍ കരുതിയത്. പാലം പൊളിക്കുന്ന സമയത്ത് അസുഖബാധിതനാണ് എന്ന് പറഞ്ഞ് മോഷണത്തിലെ പങ്കാളിത്തതില്‍ നിന്ന് രക്ഷപ്പെടാന്‍ സബ് ഡിവിഷനല്‍ ഓഫീസര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാലം പൊളിക്കുന്ന സമയത്ത് ഇതിന് ഒത്താശ ചെയ്ത് കൊണ്ട് സര്‍ക്കാര്‍ എന്‍ജിനീയര്‍ അവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com