‘മതി...മിണ്ടിപ്പോകരുത്‘- അപകടത്തിൽ മരിച്ച പത്ത് വയസുകാരന്റെ അമ്മയോട് ആക്രോശിച്ച് ‍ഡിവിഷണൽ മജിസ്ട്രേറ്റ് (വീഡിയോ)

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ സമരം നടത്തിയത്. അതിനിടെയാണ് ‘മതി മിണ്ടിപ്പോകരുത്’ എന്നു പറഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മയെ ഉദ്യോഗസ്ഥ ശകാരിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലഖ്നൗ: പത്ത് വയസുള്ള മകന്റെ അപകട മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മയ്ക്ക് നേരെ വിരൽചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷണൽ മജിസ്ട്രേറ്റ്. ഉത്തർപ്രദേശിലാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയുടെ മരണം. 

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ സമരം നടത്തിയത്. അതിനിടെയാണ് ‘മതി മിണ്ടിപ്പോകരുത്’ എന്നു പറഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മയെ ഉദ്യോഗസ്ഥ ശകാരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

ബുധനാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനിടെയാണ് പത്ത് വയസുകാരനായ അനുരാഗ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ തോന്നിയപ്പോൾ വിൻഡോയിൽ തലചായ്ച്ചു കിടക്കുകയായിരുന്നു. ആ സമയത്ത് ഡ്രൈവർ ബസ് പെട്ടെന്ന് തിരിക്കുകയും കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ​ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു.

ബസ് ഡ്രൈവറേയും ജീവനക്കാരനേയും അറസ്റ്റ് ചെയ്തു. എന്നാൽ സ്കൂളിനെതിരെ നടപടി എടുത്തില്ല. ഇതെത്തുടർന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും പ്രതിഷേധം നടത്തിയത്. 

സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ശുഭാംഗി ശുക്ലയാണ് അനുരാഗിന്റെ അമ്മ നേഹ ഭരദ്വാജിനെ ശകാരിച്ചത്.  മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് സ്കൂൾ ബസ് സർവീസ് നടത്തിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com