'ഞാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്', ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ നിര്‍ദേശം, വാട്‌സ്ആപ്പില്‍ ലിങ്ക്; തട്ടിപ്പ് 

ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:   ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന വ്യാജേന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. ചീഫ് ജസ്റ്റിസിന്റെ ചിത്രം വാട്‌സ്ആപ്പില്‍ മുഖചിത്രമായി നല്‍കി പണം തട്ടാനായിരുന്നു പദ്ധതി. ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ ആവശ്യപ്പെട്ട് അഭിഭാഷകര്‍ക്ക് വാട്‌സ്ആപ്പ് വഴി ലിങ്ക് അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ പേര് ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. കഴിഞ്ഞ ഒരു മാസമായി അഭിഭാഷകര്‍ക്ക് പ്രതി സന്ദേശം അയച്ചുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ ആവശ്യപ്പെട്ട് അഭിഭാഷകര്‍ക്ക് വാട്‌സ്ആപ്പ് വഴി ലിങ്ക് അയച്ചാണ് തട്ടിപ്പിന് പദ്ധതിയിട്ടത്. ഭൂരിഭാഗം അഭിഭാഷകര്‍ക്കും ചീഫ് ജസ്റ്റിസിന്റെ വ്യക്തിഗത നമ്പര്‍ അറിയില്ലായിരുന്നു. അതിനാല്‍ ഇത് തട്ടിപ്പാണ് എന്ന് തുടക്കത്തില്‍ മനസിലാക്കാന്‍ അഭിഭാഷകര്‍ക്ക് സാധിച്ചില്ല. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബുള്‍ബുള്‍ ഗോഡിയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സന്ദേശം ലഭിച്ചത്. 

ബുള്‍ബുള്‍ ഗോഡിയാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.'ജൂലൈ 25നാണ് തനിക്ക് വാട്‌സ്ആപ്പ് നമ്പറില്‍ നിന്ന് സന്ദേശം ലഭിക്കുന്നത്. ഞാന്‍ ചീഫ് ജസ്റ്റിസ് ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു സന്ദേശം. ആരാണ് എന്ന് ചോദിച്ചപ്പോഴാണ് ഇയാള്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിന്റെ നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാതിരുന്നത് കൊണ്ട് തുടക്കത്തില്‍ ഇയാള്‍ ചീഫ് ജസ്റ്റിസ് ആണ് എന്നാണ് വിശ്വസിച്ചത്'- ബുള്‍ബുള്‍ ഗോഡിയാളിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതോടെ ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും അഭിഭാഷക പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com