ഡോക്ടര്‍ നടക്കാന്‍ പോയി, പ്രസവത്തിന് പിന്നാലെ 26കാരി രക്തസ്രാവം വന്ന് മരിച്ചു; ഗൈനക്കോളജിസ്റ്റിനെതിരെ കേസ് 

മഹാരാഷ്ട്രയില്‍ പ്രസവത്തിന് പിന്നാലെ 26കാരി രക്തസ്രാവം വന്ന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പ്രസവത്തിന് പിന്നാലെ 26കാരി രക്തസ്രാവം വന്ന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. ഗൈനക്കോളജിസ്റ്റിന്റെ വീഴ്ചയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ജല്‌ന നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടര്‍ പ്രഭാത സവാരിക്ക് പോയ സമയത്താണ് 26കാരിയായ യുവതി മരിച്ചത്. യുവതിയെ പരിചയസമ്പത്തില്ലാത്ത നഴ്‌സിനെ ഏല്‍പ്പിച്ചാണ് ഡോക്ടര്‍ നടക്കാന്‍ ഇറങ്ങിയത്. ഈ സമയത്താണ് രക്തസ്രാവം വന്ന് യുവതി മരിച്ചതെന്ന് പൊലീസ് പറയുന്നു. 

യുവതിയുടെ മരണത്തില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ഔറംഗബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 

ഏപ്രില്‍ 13നാണ് പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യമുള്ള കുട്ടിക്ക് യുവതി ജന്മം നല്‍കി. സംഭവദിവസം രാവിലെ യുവതിക്ക് രക്തസ്രാവം ഉണ്ടായതായി ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രക്തം ആവശ്യമാണ് എന്ന കാര്യം രോഗിയോടോ  ബന്ധുക്കളോടോ അറിയിക്കാതെ നടക്കാന്‍ ഇറങ്ങിയ ഡോക്ടറുടെ നടപടി വീഴ്ചയാണ് എന്ന് പൊലീസ് പറയുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നും പൊലീസ് പറയുന്നു.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാര്യയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് പരാതി നല്‍കിയത്. ഇത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമിതിക്ക് കൈമാറി. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com