41-ാം ദിവസം മഹാരാഷ്ട്രയില്‍ മന്ത്രിസഭയായി, 18 പേര്‍ സത്യപ്രതിജ്ഞ ചെയ്തു, ബിജെപിയില്‍നിന്ന് 9

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2022 12:31 PM  |  

Last Updated: 09th August 2022 12:31 PM  |   A+A-   |  

chandrakant_patil

ചന്ദ്രകാന്ത പാട്ടീല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു/എഎന്‍ഐ

 

മുംബൈ: മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവേസന-ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത പാട്ടീല്‍ അടക്കം പതിനെട്ടു പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഷിന്‍ഡെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് നാല്‍പ്പത്തിയൊന്നാം ദിവസമാണ് മന്ത്രിസഭ വികസിപ്പിച്ചത്. ഷിന്‍ഡെയ്‌ക്കൊപ്പം ബിജെപിയില്‍നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു. ഇന്നത്തെ വികസനത്തോടെ മന്ത്രിമാരുടെ എണ്ണം 20 ആയി. മന്ത്രിസഭയിയല്‍ വനിതാ അംഗങ്ങള്‍ ഇല്ല.

രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയില്‍നിന്ന് ഒന്‍പതു പേരും ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍നിന്ന് ഒന്‍പതു പേരുമാണ് പുതുതായി മന്ത്രിമാരായത്. എല്ലാവരും കാബിനറ്റ് മന്ത്രിമാരാണ്. 

മന്ത്രിസഭയുടെ അടുത്ത വികസനം വൈകാതെ ഉണ്ടാവുമെന്ന് ഷിന്‍ഡെയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബിജെപി ബന്ധം വിടുന്നു?; ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ