ബംഗാളില്‍ സിപിഎം ബിജെപി സഖ്യം വേണം; നിര്‍ദേശവുമായി പാര്‍ട്ടി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2022 05:01 PM  |  

Last Updated: 29th August 2022 05:01 PM  |   A+A-   |  

bjp cpm

ഫയല്‍ ചിത്രം

 

കൊല്‍ക്കത്ത: വരുന്ന പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സിപിഎം ബിജെപി സഖ്യത്തിന്റെ ഭാഗമാകണമെന്ന് പാര്‍ട്ടി നേതാവും എംപിയുമായ സൗമിത്ര ഖാന്‍. ബംഗാളില്‍ തൃണമൂലിനെ ഒറ്റപ്പെടുത്താന്‍ സിപിഎം ബിജെപിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുരയിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രസംഗത്തിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാഹനിലയെ കുറിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. നിങ്ങളെ ശ്രീമതിയെന്നാണോ, കുമാരിയെന്നാണോ വിളിക്കേണ്ടത്?  എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വരുന്ന പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിക്കാനാണ് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ശ്രമിക്കുന്നത്. അദ്ദേഹത്തിന് ജംതാര സംഘവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ തങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളും വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടില്ല, വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ