നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനും ആര്‍ബിഐക്കും നിര്‍ദേശം, ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th December 2022 02:15 PM |
Last Updated: 07th December 2022 02:15 PM | A+A A- |

സുപ്രീം കോടതി /ഫയല്‍
ന്യൂഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രീം കോടതി നിര്‍ദേശം. കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ പത്തിനകം എഴുതി നല്‍കാനും, ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള ഭരണഘനടാ ബെഞ്ച് നിര്‍ദേശിച്ചു. നോട്ടു നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി വിധി പറയാന്‍ മാറ്റി.
രേഖകള്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി കോടതിയെ അറിയിച്ചു. എജിയുടെയും ആര്‍ബിഐയുടെയും വാദങ്ങള്‍ കോടതി വിശദമായി കേട്ടു. സീനിയര്‍ അഭിഭാഷകരായ ശ്യാം ധവാന്‍, പി ചിദംബരം എന്നിവരും വാദങ്ങള്‍ അവതരിപ്പിച്ചു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച, മോദി സര്‍ക്കാരിന്റെ 2016 നവംബര്‍ എട്ടിലെ നടപടി ചോദ്യം ചെയ്തുള്ള 58 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ കോടതിക്കു പരിമിതമായ റോളേ ഉള്ളൂ എന്നതിന് എല്ലാം കൈയും കെട്ടി നോക്കിനില്‍ക്കുക എന്നല്ല അര്‍ഥമെന്ന് കഴിഞ്ഞ ദിവസം ബെഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്ന പ്രക്രിയ പരിശോധനാ വിധേയമാക്കുമെന്ന് കോടതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കറന്‍സി 72 ശതമാനം കൂടി, ഇടപാടുകള്‍ ഡിജിറ്റല്‍ ആയില്ല; നോട്ടു നിരോധനത്തിന് ആറു വര്‍ഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ