മഹാരാഷ്ട്രയില്‍ കുറയാതെ വ്യാപനം; ഇന്ന് 46,393 പേര്‍ക്ക് കോവിഡ്; ഡല്‍ഹിയില്‍ രോഗികളേക്കാള്‍ രോഗ മുക്തര്‍

മഹാരാഷ്ട്രയില്‍ കുറയാതെ വ്യാപനം; ഇന്ന് 46,393 പേര്‍ക്ക് കോവിഡ്; ഡല്‍ഹിയില്‍ രോഗികളേക്കാള്‍ രോഗ മുക്തര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 46,393 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 30,795 പേര്‍ക്കാണ് രോഗ മുക്തി. 

48 പേര്‍ മരിച്ചു. നിലവില്‍ 2,79,930 പേര്‍ ചികിത്സയില്‍. ഇതുവരെയായി സംസ്ഥാനത്ത് 2759 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. 

മുംബൈ നഗരത്തില്‍ ഇന്ന് 3,568 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 231 പേര്‍ക്ക് രോഗ മുക്തി. പത്ത് പേര്‍ മരിച്ചു. നിലവില്‍ മുംബൈയില്‍ 17,497 പേരാണ് ചികിത്സയിലുള്ളത്. 

ഡല്‍ഹിയില്‍ ഇന്ന് 11,486 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 14,802 പേര്‍ക്ക് രോഗ മുക്തി. 45 പേര്‍ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.36 ശതമാനം. നിലവില്‍ 58,593 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com