കനത്ത മൂടല്‍ മഞ്ഞില്‍ മുന്നിലെ വളവ് കണ്ടില്ല; കാര്‍ പലതവണ മറിഞ്ഞ് കടലില്‍ വീണു; 28കാരന് ദാരുണാന്ത്യം

കാര്‍ അമിത വേഗതയിലാണ് വന്നത്. പല തവണ മറിഞ്ഞാണ് കാര്‍ കടലിലേക്ക് വീണത്
ഫോട്ടോ: എക്സ്പ്രസ്
ഫോട്ടോ: എക്സ്പ്രസ്

ബംഗളൂരു: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴി കാണാതെ കാര്‍ കടലിലേക്ക് മറിഞ്ഞ് 28കാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മരവന്തയിലാണ് സംഭവം. കാറില്‍ ഒപ്പമുണ്ടായിരുന്ന ഒരാളെ കടലില്‍ കാണാതായി. മറ്റ് രണ്ട് പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. 

മാര്‍ബിള്‍ വ്യാപാരിയും ഗോലിബെട്ടു സ്വദേശിയുമായ വിരാജ് ആചര്യയാണ് മരിച്ചത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന വളവ് വിരാജ് ആചര്യ കണ്ടില്ല. പിന്നാലെ നിയന്ത്രണം വിട്ടാണ് കാര്‍ കടലിലേക്ക് പതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

കാര്‍ അമിത വേഗതയിലാണ് വന്നത്. പല തവണ മറിഞ്ഞാണ് കാര്‍ കടലിലേക്ക് വീണത്. വിരാജിനൊപ്പം മുന്‍ സീറ്റിലിരുന്ന ബന്ധു കൂടിയായ റോഷനെയാണ് തിരയില്‍പ്പെട്ട് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സന്ദേശ്, കാര്‍ത്തിക് എന്നിവര്‍ കാര്‍ കടലിലേക്ക് പതിക്കും മുന്‍പ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സന്ദേശിന് സാരമായി പരിക്കേറ്റപ്പോള്‍ ആദര്‍ശ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com