

ഗുരുഗ്രാം: ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 2017-ൽ ഇസ്ലാമിനെതിരെ ചെയ്ത ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുറത്താക്കൽ നടപടി. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവും ഓൺലൈനിൽ ശക്തമാണ്.
യാദവിന്റെ 2017 മുതലുള്ള ട്വീറ്റുകളാണ് വിവാദത്തിലായത്. ട്വീറ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാരണമൊന്നും വ്യക്തമാക്കാതെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്ന് മാത്രമാണ് അരുൺ യാദവിനെ പുറത്താക്കിയ കത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഒ പി ധങ്കർ പറയുന്നതെന്നാണ് പിടിഐ റിപ്പോർട്ട്.
പ്രവാചക നിന്ദയുടെ പേരിൽ പാർട്ടി വക്താവായി നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്തതിനും നവീൻ ജിൻഡാലിനെ പുറത്താക്കിയതിനും പിന്നാലെയാണ് അരുൺ യാദവിനെതിരെയും നടപടി ഉണ്ടായിരിക്കുന്നത്. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാല് വർഷം പഴക്കമുള്ള ട്വീറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ അരുൺ യാദവിനെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
2015 ഓഗസ്റ്റിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്ന യാദവിന് 6 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 28600-ലധികം ട്വീറ്റുകൾ അദ്ദേഹം കുറിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates