നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട് യുവാവ്; എടുത്തുചാടി പൊലീസ് ഉദ്യോഗസ്ഥര്‍, ധീരത- വീഡിയോ 

മഹാരാഷ്ട്രയില്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍
നദിയില്‍ ഒലിച്ചുപോകുന്ന യുവാവിനെ രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം
നദിയില്‍ ഒലിച്ചുപോകുന്ന യുവാവിനെ രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. ജീവന്‍ പണയം വെച്ച് നദിയിലേക്ക് എടുത്തുചാടിയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കനത്തമഴയാണ്. അതിനിടെ ബാഗുല്‍ ഉദ്യാനിലെ ശിവാനെ ഗ്രാമത്തിലാണ് സംഭവം. പുനെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സദ്ദാം ഷെയ്ക്കും അജിത്തുമാണ് സ്വന്തം ജീവന്‍ പണയം വെച്ചും യുവാവിനെ രക്ഷിച്ചത്. 

എന്‍സിപി നേതാവ് സുപ്രിയ സുലെയാണ് യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. യുവാവിനെ രക്ഷിക്കാന്‍ ധീരത കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ayodhya Ram Temple
Madras High Court
Top 5 News Today
CJP Protest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com