ഇന്നലെയും 18,000ന് മുകളില്‍; ചികിത്സയിലുള്ളവര്‍ ഒന്നേകാല്‍ ലക്ഷം കടന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th July 2022 09:46 AM |
Last Updated: 10th July 2022 09:46 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെയും 18,000ന് മുകളിലാണ് കോവിഡ് രോഗികള്‍. 18,257 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മണിക്കൂറുകളില്‍ 42 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 14,553 പേര്‍ കൂടി രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 1,28,690 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു; പരാതി, വീണ്ടും അവസരം നൽകുമെന്ന് എൻടിഎ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ