ഗോവയില്‍ 7 എംഎല്‍എമാര്‍ ബിജെപിയിലേക്ക്?; കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നു

പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ ഉള്‍പ്പെയുള്ള എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
യൂത്ത് കോണ്‍ഗ്രസ് പതാക
യൂത്ത് കോണ്‍ഗ്രസ് പതാക

പനാജി: ഗോവയില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെ്ന്ന് സൂചന.  നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് പാര്‍ട്ടി വിളിച്ച നേതൃയോഗത്തില്‍ നിന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിന്നത്. യോഗത്തില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കാന്‍ കാരണം ബിജെപി പ്രവേശത്തിന്റെ ഭാഗമായാണ് വിലിയിരുത്തുന്നത്.

പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ ഉള്‍പ്പെയുള്ള എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ യോഗത്തിനെത്തിത്തിയില്ലെങ്കിലും എംഎല്‍എമാര്‍ പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. അടിയന്തര യോഗത്തില്‍ നാല് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്്.

എംഎല്‍എമാരെ ഭീഷണിപ്പെടുത്താനും വേട്ടയാടാനും ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഗോവയില്‍ നില്‍വില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണ് ഉള്ളത്. ബിജെപിയ്ക്ക് 20 സീറ്റാണ് നിലവില്‍ ഉള്ളത്. എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അടിയന്തരയോഗം വിളിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com