നവവധു കുളത്തില്‍ മരിച്ച നിലയില്‍; ആള്‍ക്കൂട്ടം യുവാവിനെ തീ കൊളുത്തി കൊന്നു

ദിവസങ്ങള്‍ക്ക് മുമ്പാണ് നവവധുവിനെ ഗ്രാമത്തിലെ സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവാഹത്തി: അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് തീ കൊളുത്തി കൊന്നു. അസം നാഗോണിലെ ലാലുങ് ഗാവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

നവ വധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയായ രഞ്ജിത്ത് ബോര്‍ഡോലോയ് ആണ് മരിച്ചത്. ലാലുങ് ഗാവ് പ്രദേശത്തെ ഗ്രാമവാസികള്‍ അടങ്ങുന്ന ജനക്കൂട്ടം യുവാവിനെ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് നവവധുവിനെ ഗ്രാമത്തിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ അറിയിക്കാതെ ഗ്രാമവാസികള്‍ യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

മരിച്ച നിലയില്‍ കണ്ടെത്തിയ സബിത പട്ടോറിനെ കൊന്നതില്‍ തനിക്കും പങ്കുണ്ടെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിത്താണ് സബിതയെ കൊലപ്പെടുത്തിയതെന്നും സ്ത്രീ വെളിപ്പെടുത്തി. പിന്നാലെ രഞ്ജിത്തിനെ പിടികൂടി പ്രദേശവാസികള്‍ ആക്രമിച്ച് തീ കൊളുത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com