പാര്‍ലമെന്റിലെ പൂജ ഭരണഘടനാ വിരുദ്ധം; ദേശീയ ചിഹ്നങ്ങളെ മതവുമായി ബന്ധിപ്പിക്കരുത്: പ്രധാനമന്ത്രിക്ക് എതിരെ സിപിഎം

പാര്‍ലമെന്റില്‍ പൂജ നടത്തിയത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
പ്രധാനമന്ത്രി നന്ദ്രേ മോദി പൂജയില്‍ പങ്കെടുക്കുന്നു/പിടിഐ
പ്രധാനമന്ത്രി നന്ദ്രേ മോദി പൂജയില്‍ പങ്കെടുക്കുന്നു/പിടിഐ


ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ അശോകസ്തംഭത്തിന്റെ ഉദ്ഘാടനത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി സിപിഎം. പാര്‍ലമെന്റില്‍ പൂജ നടത്തിയത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

'ദേശീയ ചിഹ്നങ്ങള്‍ മതവുമായി ബന്ധപ്പെടുത്തുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അത് എല്ലാവരുടെയും ചിഹ്നമാണ്. ചില മത വിശ്വാസങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമുള്ളതല്ല. ദേശീയ ചടങ്ങുകളില്‍ നിന്ന് മതത്തെ ഒഴിച്ചു നിര്‍ത്തുക' സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. 

6. 5 മീറ്റര്‍ നീളവും 9,500 കിലോ ഭാരവുമുള്ള വെങ്കലം കൊണ്ടുനിര്‍മ്മിച്ച അശോകസ്തംഭമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പൂജയില്‍ പ്രധാമനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവാന്‍ഷ് സിങ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com