തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 05:55 PM  |  

Last Updated: 12th July 2022 05:55 PM  |   A+A-   |  

stalin

എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം

 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. 

ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നു എന്നും പിന്നാലെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം ട്വിറ്റർ കുറിപ്പിൽ പറയുന്നു. താനിപ്പോൾ ഐസൊലേഷനിലാണെന്നും കുറിപ്പിൽ പറയുന്നു. 

എല്ലാവരും മാസ്ക് ധരിക്കണമെന്നും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

ദ്രൗപദി മുർമുവിന് പിന്തുണയുമായി ഉദ്ധവ് താക്കറെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ