കബഡി താരത്തെ ക്രിക്കറ്റ് സ്റ്റമ്പു കൊണ്ട് കൊലപ്പെടുത്തി; മൂന്നു പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th July 2022 05:11 PM  |  

Last Updated: 24th July 2022 05:11 PM  |   A+A-   |  

vimal

നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച്/ എഎന്‍ഐ

 

മുംബൈ: കബഡി താരത്തെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മല്ലേഷ് ചിതാകന്‍ഡി(32) അടക്കം മൂന്നു പ്രതികളാണ് പിടിയിലായത്. വിമല്‍രാജ് നാടാര്‍ എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിലെ ധാരാവിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു വിമല്‍. വിമലിന്റെ കൊലപാതകികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കഴിഞ്ഞദിവസം ധാരാവി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും, സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

ഉയര്‍ന്ന ജോലി വാഗ്ദാനം; വിദേശവനിതകളെ എത്തിച്ച് പെണ്‍വാണിഭം; ദമ്പതികള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ