സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? സസ്‌പെന്‍സ് ട്വീറ്റ്

പുതിയ ചില കാര്യങ്ങള്‍ തുടങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും പിന്തുണ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകള്‍. അദ്ദേഹമിട്ട ട്വിറ്റര്‍ പോസ്റ്റാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ്. 

പുതിയ ചില കാര്യങ്ങള്‍ തുടങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും പിന്തുണ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. 

'1992ല്‍ തുടങ്ങിയ ക്രിക്കറ്റ് യാത്രക്ക് ഈ വര്‍ഷം 30 വര്‍ഷം തികയുകയാണ്. നിങ്ങളുടെ കരുത്തുറ്റ പിന്തുണയുടെ ബലത്തില്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. നിങ്ങള്‍ നല്‍കിയ പിന്തുണയും സഹായവുമാണ് ഈ നിലയില്‍ എനിക്ക് എത്താന്‍ സാധിച്ചതിന് പിന്നില്‍. ഈ യത്രയുടെ ഭാഗമായ ഓരോരുത്തര്‍ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. ഇന്ന് ഞാന്‍ പുതിയൊരു പദ്ധതിക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്. നിരവധി ആളുകളെ സഹായിക്കണമെന്ന് എനിക്കുണ്ട്. എന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിനും നിങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അദ്ദേഹം ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിയുഞ്ഞുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വരുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com