രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 05th June 2022 03:22 PM |
Last Updated: 05th June 2022 03:22 PM | A+A A- |

അശോക് ഗഹ്‌ലോട്ട് സച്ചിന്‍ പൈലറ്റ്/ഫയല്‍
ജയ്പുര്‍: രാജസ്ഥാനില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലറെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഇതിനായി നിയമ നിര്‍മാണം നടത്തും. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കനക്കുന്നതിനിടെയാണ് നീക്കം. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 28 വാഴ്‌സിറ്റികളാണ് രാജസ്ഥാനിലുള്ളത്.
നിര്‍ണായക നിയമ നിര്‍മാണവുമായാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നല്‍കും. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു നീക്കം ആദ്യമായാണ്. നിലവില്‍ ഇവയിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കാണ്.
നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനിച്ചിരുന്നു. സമാന തീരുമാനം രാജസ്ഥാനിലും നടപ്പാക്കാനാണ് അശോക് മുഖ്യമന്ത്രി ഗെലോട്ടിന്റെ നീക്കം.
ഈ വാർത്ത കൂടി വായിക്കൂ
കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അന്വേഷണം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ