മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തിൽ ഒളിച്ചു, നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 06:51 AM  |  

Last Updated: 15th June 2022 08:22 AM  |   A+A-   |  

snake_bite_4years_old_gir_dies

മരിച്ച സുഷ്‌വിക

 

കന്യാകുമാരി; മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ–വിജി മോൾ ദമ്പതികളുടെ മകൾ സുഷ്‌വിക മോളാണ്  മരിച്ചത്. 

തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അച്ഛൻ മദ്യലഹരിൽ വീട്ടിലെത്തി ബഹളം വെച്ചപ്പോൾ സുഷ്വിക പേടിച്ച് മൂത്ത സഹോദരങ്ങൾക്കൊപ്പം വീടിനു പുറത്ത് തോട്ടത്തിൽ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പു കടിച്ചത്. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. അയൽവാസികൾ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുഷ്വികയ്ക്ക് ഒമ്പതു വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരൻ ചേട്ടനുമാണുള്ളത്. 

കൂലിത്തൊഴിലാളിയായ സുരേന്ദ്രൻ മദ്യപിച്ചെത്തി ഭാര്യയുമായി  വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. . തിരുവട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

രാഹുല്‍ ഗാന്ധിയെ ഇന്നും പത്തു മണിക്കൂര്‍ ചോദ്യം ചെയ്തു; നാളെയും ഹാജരാകാന്‍ നിര്‍ദേശം​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ