എസ്പി കോട്ട പിടിച്ച് ബിജെപി; അസംഘഡില്‍ അട്ടിമറി വിജയം; പഞ്ചാബില്‍ എഎപിയ്ക്ക് തിരിച്ചടി, ഏക എംപി സീറ്റ് നഷ്ടമായി

ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/ഫയല്‍ 
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/ഫയല്‍ 


ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഏക എംപി സീറ്റ് നഷ്ടമായി. സംഗ്രൂര്‍ മണ്ഡലത്തില്‍ ശിരോമണി അകാലിദള്‍ (അമൃത്സര്‍) സ്ഥാനാര്‍ത്ഥി സിമ്രന്‍ജിത് മന്‍ വിജയിച്ചു. എഎപിയുടെ ഗുര്‍മൈല്‍ സിങ്ങിനെ 6,800 വോട്ടിനാണ് സിമ്രന്‍ജിത് മന്‍ തോല്‍പ്പിച്ചത്. മണ്ഡലത്തിലെ എംപിയായിരുന്ന ഭഗവന്ത് മന്‍ രാജിവച്ച് മുഖ്യമന്ത്രിയായതോടെയാണ് സംഗ്രൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

അതേസമയം, യുപിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായ അസംഘഡില്‍ ബിജെപി അട്ടിമറി മുന്നേറ്റം കാഴ്ചവച്ചു. അവസാനം പുറത്തുവന്ന കണക്കു പ്രകാരം, ബിജെപിയുടെ ദിനേഷ് ലാല്‍ യാദവ് നിരാഹുവ 15,000വോട്ടിന് മുന്നിലാണ്. എസ്പി സ്ഥാനാര്‍ത്ഥി ധര്‍േന്ദ്ര യാദവ് ആദ്യഘട്ടത്തില്‍ ലീഡ് നേടിയെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. 

ഉത്തര്‍പ്രദേശിലെ റാംപുര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപിയുടെ ഘനശ്യാം സിങ് ലോധി 19,552വോട്ടിന് ലീഡ് ചെയ്യുകയാണ്. ഡല്‍ഹി രജീന്ദര്‍ നഗറില്‍ എഎപി 11,000 വോട്ടിന് വിജയിച്ചു. ആന്ധ്രാപ്രദേശിലെ അത്മകുറില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മേകപട്ടി വിക്രം റെഡ്ഡി 82,888 വോട്ടിന് വിജയിച്ചു. 

ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മാണിക് സാഹ ടൗണ്‍ ബോര്‍ഡോവലി മണ്ഡലത്തില്‍ നിന്ന് ജയിച്ചു. 17,181 വോട്ടുകള്‍ക്കാണ് ജയം.  ജുബരാജ്‌നഗറിലും സുര്‍മയിലും ബിജെപി മുന്നിലാണ്. അഗര്‍ത്തലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുധിപ് റോയ് ബര്‍മന്‍ മുന്നിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com