'മതത്തിന്റെ പേരിലുള്ള ക്രൂരത വെച്ചുപൊറുപ്പിക്കാനാവില്ല'; ഒരുമിച്ചു ചെറുക്കണമെന്ന് രാഹുല്‍, താലിബാന്‍ മോഡലെന്ന് ബിജെപി, ഉദയ്പുരില്‍ നിരോധനാജ്ഞ
ന്യൂഡല്‍ഹി: മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉദയ്പുരിലെ ഹീനമായ കൊലപാതകം ഞെട്ടലുളവാക്കിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭീകരത പടര്‍ത്തുന്നവരെ ഉടന്‍ ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ പരാജയപ്പെടുത്തണം. സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ പറഞ്ഞു.
എന്നാല്‍ ഉദയ്പുര്‍ സംഭവം ഒറ്റപ്പെട്ടതല്ല എന്നാണ് ബിജെപിയുടെ പ്രതികരണം. രാജസ്ഥാനില്‍ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണ്ണ് എംഎല്‍എമാര്‍ക്ക് മുകളിലാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്നും ജനങ്ങളുടെ ആവലാതികള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും ബിജെപി നേതാവ് രാജ്യവര്‍ധന്‍ റാത്തോര്‍ പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ താലിബാന്‍ രൂപപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദയ്പുര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊലാതകികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റഫീഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനാണ് കൊല്ലപ്പെട്ടത്. കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൊലയാളികള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
മൂന്നു ദിവസം മുന്‍പ് കനയ്യ ലാല്‍ നുപൂര്‍ ശര്‍മയെ അനുകൂലിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. രണ്ടു പേര്‍ തയ്യല്‍ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് പുറത്തുവന്ന ഒരു വീഡിയോയില്‍ കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു വിഡിയോയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി ഇവര്‍ നില്‍ക്കുന്നതും കാണാം.
സംഭവത്തെ തുടര്‍ന്ന് ഉദയ്പൂരില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 600 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംയമനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആഹ്വാനം ചെയ്തു. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
