കുരങ്ങനെ കല്ലെറിഞ്ഞ് കൊന്നു; യുപിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, സംഭവം ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 06:11 PM  |  

Last Updated: 30th June 2022 06:11 PM  |   A+A-   |  

Monkey

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുരങ്ങനെ യുവാക്കള്‍ കല്ലെറിഞ്ഞു കൊന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഗം, രാധേ, സൂരജ് എന്നി യുവാക്കളെയാണ് അറസ്റ്റ് ചെയ്തതെന്ന് പിപാര്‍പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധീരേന്ദ്ര സിങ് യാദവ് പറഞ്ഞു.

അമേഠിയിലാണ് സംഭവം. കുരങ്ങനെ രക്ഷിക്കാന്‍ ശ്രമിച്ച ദേവേന്ദ്ര സിങ് എന്നയാളുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ദുര്‍ഗാപൂര്‍ മാര്‍ക്കറ്റിലെ ബിയര്‍ കടയ്ക്ക് സമീപമാണ് സംഭവം നടന്നത്. മൂന്ന് യുവാക്കളും മദ്യലഹരിയിലായിരുന്നു. ബിയര്‍ കടയ്ക്ക് സമീപത്തെ റോഡരികില്‍ പരിക്കേറ്റ നിലയില്‍ അനങ്ങാനാവാതെ ഇരിക്കുകയായിരുന്നു കുരങ്ങന്‍. കുരങ്ങനെ കണ്ട ഇവര്‍ ഒരു പ്രകോപനവുമില്ലാതെ അതിനു നേരെ കല്ലെറിയാന്‍ തുടങ്ങി. കുരങ്ങന്‍ ചലനമറ്റു വീഴുന്നതുവരെ യുവാക്കള്‍ കല്ലെറിഞ്ഞെന്നും ഒടുവില്‍ അത് ചത്തുവീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വിശദീകരിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 40  അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ