ഇംഫാലില്‍ സൈനിക ക്യാമ്പിന് മേല്‍ കനത്ത മണ്ണിടിച്ചില്‍; രണ്ടു മരണം; 55 പേരെ കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 10:55 AM  |  

Last Updated: 30th June 2022 11:05 AM  |   A+A-   |  

landslide

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു/ ട്വിറ്റര്‍ ചിത്രം

 

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര്‍ അടക്കം 20 ഓളം പേരെ കാണാതായി.

മണ്ണിടിച്ചിലില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. 

കാണാതായവരില്‍ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് തുടങ്ങിയവയെല്ലാം നേതൃത്വം നല്‍കി വരുന്നു. 

സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. ഹെലികോപ്ടര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

വൈദ്യുതിക്കമ്പി ഓട്ടോയിലേക്ക് പൊട്ടിവീണു; 8 പേര്‍ വെന്തുമരിച്ചു; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ