കോവിഡ് കേസുകൾ കുറഞ്ഞു; ഇന്ത്യ സുരക്ഷിതം; യാത്രാ മുന്നറിയിപ്പിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടൻ: കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദേശപ്രകാരമാണ് പ്രഖ്യാപനം. 

ഇന്ത്യയിലേക്ക് സഞ്ചരിക്കാനുള്ള റിസ്‌ക് പരിധി ലെവൽ മൂന്നിൽ നിന്ന് (ഉയർന്ന റിസ്‌ക്) ലെവൽ ഒന്നായി പ്രഖ്യാപിച്ചു. നമീബിയ, ഗിനിയ മുതലായ രാജ്യങ്ങളുടെ റേറ്റിങ് ലെവലും ഒന്നാക്കി പുനർനിർണയിച്ചിട്ടുണ്ട്. 

അതേസമയം, യുഎസ് സ്റ്റേറ്റ് വിഭാഗം നടത്തിയ മറ്റൊരു പരിശോധനയിൽ ഇന്ത്യയുടെ റേറ്റിങ് ലെവൽ രണ്ട് ആയാണ് പ്രഖ്യാപിച്ചത്. കോവിഡ് കേസുകൾ കുറഞ്ഞത് ചൂണ്ടിക്കാട്ടിയ സ്‌റ്റേറ്റ് വിഭാഗം, ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലെവൽ രണ്ട് റേറ്റിങ് നൽകിയതെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com