77കാരന്‍ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍; മോഷണത്തിനിടെ എന്ന് സംശയം, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 08:53 PM  |  

Last Updated: 01st May 2022 08:53 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 77കാരനെ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. ദേഹത്ത് കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചതിന്റെ നിരവധി പാടുകളുണ്ട്. മോഷണത്തിനിടെ വയോധികനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്.

സിവില്‍ ലൈനില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.വീട്ടില്‍ നിന്ന് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി പണം കവര്‍ന്നതായി പൊലീസ് പറയുന്നു. മോഷണത്തിനിടെ 77കാരനെ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.

വയോധികന്റെ മകനാണ് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ 77കാരനെ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴുത്തുമുറിഞ്ഞ നിലയിലായിരുന്നു. ഇതിന് പുറമേ ദേഹത്ത് കത്തി കൊണ്ട് കുത്തിയ നിരവധി പാടുകളുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 

വീട്ടില്‍ നിന്ന് എത്ര പണം നഷ്ടമായി എന്നത് വ്യക്തമല്ല. പുലര്‍ച്ച വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

'മോദിയെ തൊട്ടുപോകരുത്; അന്ന് ബാല്‍ താക്കറെ പറഞ്ഞു', ശിവസേനയുടെ ഹിന്ദുത്വ നിലപാടില്‍ മാറ്റമില്ല: ഉദ്ധവ് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ