ബിനോയ് വിശ്വം തെലങ്കാനയില്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി നടത്തുന്ന ഭൂസമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിനോയ് വിശ്വം.
ചിത്രം: ഫെയ്‌സ്ബുക്ക്
ചിത്രം: ഫെയ്‌സ്ബുക്ക്

വാറങ്കല്‍: തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ എംപി ബിനോയ് വിശ്വം അറസ്റ്റില്‍. സുബദാരി പൊലീസ് ആണ് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. 

സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി നടത്തുന്ന ഭൂസമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിനോയ് വിശ്വം.
സിപിഐയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. അറസ്റ്റിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സമരം. മട്ടേവാഡ നിമ്മയ്യ കുളത്തിന് സമീപമുള്ള 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്താണ് കുടിലുകള്‍ കെട്ടിയത്.

വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നതായി സിപിഐ ആരോപിച്ചു. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയതായി ഇവര്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com