പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉച്ചഭക്ഷണത്തിന് ബീഫുമായി സ്‌കൂളിലെത്തി; പ്രധാനാധ്യാപിക അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ അധ്യാപകയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഗുവാഹത്തി: അസമില്‍ ഉച്ചഭക്ഷണത്തിനായി സ്‌കൂളില്‍ ബീഫ് കൊണ്ടുവന്നതിന് പ്രധാന അധ്യാപിക അറസ്റ്റില്‍. ഗോല്‍പാറ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക ദാലിമാന്‍ നെസ്സെയാണ് അറസ്റ്റിലായത്. 

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ചയാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ലഖിപൂര്‍ ഏരിയയിലെ ഹര്‍കാചുംഗി മിഡില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ദാലിമാന്‍ നെസ്സ. സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വിലയിരുത്തുന്ന ഗുണോത്സവ് പരിപാടി നടക്കുന്ന ദിവസമാണ് അധ്യാപിക ബീഫ് കറിയുമായി സ്‌കൂളിലെത്തിയത്. 

ഉച്ചഭക്ഷണസമയത്ത് ദാലിമാന്‍ നെസ്സയുടെ കൈവശം ബീഫ് കറിയാണെന്ന് മറ്റൊരു അധ്യാപിക മനസ്സിലാക്കുകയും പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ലഖിപൂര്‍ പൊലീസ് കേസെടുത്തു. അസമില്‍ ബീഫിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com