ശരീരത്തിൽ അമിതമായി മദ്യം, ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ അണ്ണാന​ഗറിന് സമീപമുള്ള വിആർ മാളിലെ ബാറിൽ നടന്ന പാർട്ടിയ്ക്കിടെയാണ് സംഭവമുണ്ടായത്
ശരീരത്തിൽ അമിതമായി മദ്യം, ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ; ചെന്നൈയിലെ ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മടിപ്പാക്കത്ത് താമസികക്കുന്ന ഐടി ജീവനക്കാരനായ  എസ് പ്രവീൺ(23) ആണ് മരിച്ചത്. അമിത മദ്യപാനമാണ് മരണത്തിന് കാരണമായത്. 

ചെന്നൈ അണ്ണാന​ഗറിന് സമീപമുള്ള വിആർ മാളിലെ ബാറിൽ നടന്ന പാർട്ടിയ്ക്കിടെയാണ് സംഭവമുണ്ടായത്. പാർട്ടിയിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തിയ പ്രവീൺ പാർട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ചെന്നൈ സെൻട്രലിലുള്ള രാജീവ് ​ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ശരീരത്തിൽ അമിതമായി മദ്യമെത്തിയതാണ് മരണകാരണമായതെന്ന് പൊലീസ പറഞ്ഞു. ഡിജെ പാർട്ടി സംഘടിപ്പിച്ച മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. ലൈസൻസില്ലാതെയാണ് പാർട്ടിയിൽ മ​ദ്യം വിളമ്പിയത്. ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിലുള്ള 500 പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. 1500 രൂപയാണ് ഒരാളിൽ നിന്ന് ടിക്കറ്റ് ചാർജായി ഈടാക്കിയിരുന്നത്. 21 വയസിൽ താഴെ പ്രായമുള്ളവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com