റിവാബ ജഡേജ, ഹാര്‍ദിക് പട്ടേല്‍
റിവാബ ജഡേജ, ഹാര്‍ദിക് പട്ടേല്‍

രവീന്ദ്ര ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍; ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി, മുഖ്യമന്ത്രി ഘട്‌ലോഡിയയില്‍

160സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യപിച്ചത്


ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി. 160 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഘട്‌ലോഡിയ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. 

മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നെന്ന് വിജയ് രൂപാണി പഫറഞ്ഞു. 

കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലെത്തിയ ഹാര്‍ദിക് പട്ടേല്‍ വിരംഗം മണ്ഡലച്ചില്‍ നിന്ന് മത്സരിക്കും. ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഗ്വി മജുറയില്‍ നിന്ന് ജനവിധി തേടും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗറില്‍ നിന്ന് മത്സരിക്കും. 

തൂക്കുപാലം ദുരന്തം സംഭവിച്ച മോര്‍ബി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ കിരണ്‍ പട്ടേലിന് സീറ്റ് നല്‍കിയില്ല. പകരം മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്ക് സീറ്റ് നല്‍കി. പാലം തകര്‍ന്നപ്പോള്‍ ലൈഫ് ജാക്കറ്റുമായി നദിയില്‍ ഇറങ്ങി ആളുകളെ രക്ഷിച്ച കാന്തിലാലിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.

182 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബര്‍ 1ന് നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5നാണ്. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com