സത്യവാങ്മൂലം നൽകാൻ വൈകി; കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 08:44 AM  |  

Last Updated: 13th November 2022 08:44 AM  |   A+A-   |  

SupremeCourtofIndia

സുപ്രീം കോടതി /ഫയല്‍ ചിത്രം

 

ന്യൂഡൽഹി: സത്യവാങ്‌മൂലം  സമർപ്പിക്കണമെന്ന നിർദേശം അനുസരിക്കാതിരുന്ന കേന്ദ്രസർക്കാരിന് സുപ്രീംകോടതി 25,000 പിഴ വിധിച്ചു. 
ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ കൃത്യമായ മാർഗനിർദേശം പാലിക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട്‌ അറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. 

ഈ ഹർജിയിൽ കേന്ദ്രസർക്കാർ മറുപടി സത്യവാങ്‌മൂലം  സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അത്‌ അനുസരിക്കാത്തതാണ്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്‌. 

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് കർശന നിർദേശം നൽകി. പിഴത്തുക അടച്ചശേഷം മാത്രമേ സത്യവാങ്മൂലം പരിഗണിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

'തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിൽ ചേരും'- ഹിമന്ദ ബിശ്വ ശർമയ്ക്ക് മറുപടിയുമായി ശശി തരൂർ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ