കടയ്ക്കുള്ളില്‍ പുകവലിക്കുന്നത് വിലക്കി; ജീവനക്കാരന് നേരെ വെടിയുതിര്‍ത്തു

സൂപ്പര്‍മാര്‍ക്കറ്റിനകത്ത് പുകവലിക്കാന്‍ അനുവദിക്കാതിരുന്നതിന് ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത് അജ്ഞാതന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സൂപ്പര്‍മാര്‍ക്കറ്റിനകത്ത് പുകവലിക്കാന്‍ അനുവദിക്കാതിരുന്നതിന് ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത് അജ്ഞാതന്‍. സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 24 മണിക്കൂറും തുറന്നിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ കൈയില്‍ സിഗരറ്റുമായാണ് അജ്ഞാതന്‍ എത്തിയത്. അകത്തുനിന്ന് പുകവലിക്കരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അഭ്യര്‍ഥിച്ചു.

എന്നാല്‍ അജ്ഞാതന്‍ അസഭ്യം പറഞ്ഞതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വാങ്ങിയ സാധനങ്ങള്‍ വാഹനത്തില്‍ വെയ്ക്കാന്‍ ഒരാള്‍ കൂടെ വരണമെന്ന് അജ്ഞാതന്‍ ആവശ്യപ്പെട്ടു. സ്റ്റോറിന് പുറത്താണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. വാഹനത്തില്‍ സാധനങ്ങള്‍ വെച്ചതിന് പിന്നാലെ അജ്ഞാതന്‍ കൈവശം ഉണ്ടായിരുന്ന തോക്കില്‍ വെടിയുണ്ട നിറയ്ക്കാന്‍ തുടങ്ങുകയും  സെക്യൂരിറ്റി ജീവനക്കാരനെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും വാഹനത്തിന്റെ നമ്പറിന്റെയും അടിസ്ഥാനത്തില്‍ അജ്ഞാതനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com