സെല്ലിനകത്ത് പ്രത്യേകം ചര്‍ച്ച, ശുചിയാക്കാന്‍ സഹായി; ജയിലിനകത്തെ മന്ത്രി സത്യേന്ദ്ര ജെയിനിന്റെ പുതിയ വീഡിയോ പുറത്ത്

ഹൗസ് കീപ്പിങ്ങ് അടക്കം പരിചരണത്തിനായി പത്തോളം പേരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് ബിജെപി  ആരോപിച്ചു
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

ന്യൂഡല്‍ഹി: ജയിലിനുള്ളില്‍ ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിന് വിവിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന ബിജെപി ആരോപണത്തിന് പിന്നാലെ സെല്ലിനകത്തു നിന്നുള്ള പുതിയ വീഡിയോ കൂടി പുറത്ത്. സത്യേന്ദ്ര ജെയിന്‍ കിടക്കുന്ന സെല്‍ ഒരാള്‍ വൃത്തിയാക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. 


സെല്‍ തുടച്ചു വൃത്തിയാക്കി കിടക്ക വിരികളെല്ലാം ഇട്ടശേഷം സത്യേന്ദ്ര ജെയിന്‍ എത്തി ഏതാനും പേരുമായി ചര്‍ച്ച നടത്തുന്നതും വീഡിയോയിലുണ്ട്. ഒരു ഉദ്യോഗസ്ഥന്‍ സെല്ലിനകത്തേക്ക് കയറി വരുമ്പോഴാണ് ഇവര്‍ പുറത്തേക്ക് പോകുന്നത്. 

നേരത്തെ മന്ത്രി സത്യേന്ദ്ര ജെയിനിന് സെല്ലിനകത്ത് മസ്സാജ് നടത്തുന്നതും, അദ്ദേഹം സെല്ലിന് അകത്തു വെച്ച് സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നിരുന്നു. ജയിലില്‍ സത്യേന്ദ്ര ജെയിന്‍ പട്ടിണിയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതിന് പിന്നാലെയാണ് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തു വന്നത്. 

തിഹാര്‍ ജയിലില്‍ സത്യേന്ദ്ര ജെയിന്‍ വിവിഐപി പരിഗണനയില്‍ തടവുകാലം ആസ്വദിക്കുകയാണെന്നും, ഹൗസ് കീപ്പിങ്ങ് അടക്കം പരിചരണത്തിനായി പത്തോളം പേരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു. സെല്ലിനകത്ത് ടെലിവിഷന്‍, മിനറല്‍ വാട്ടര്‍, പഴങ്ങള്‍, നവാബി മീല്‍സ്, ജയില്‍ സൂപ്രണ്ടിന്റെ വ്യക്തിപരമായ സന്ദര്‍ശനം... വിഐപി പരിചരണം ഇങ്ങനെ പോകുന്നുവെന്ന് പൂനെവാലെ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com