കഴിഞ്ഞ ദിവസം പോത്തിൻ കൂട്ടം, ഇന്ന് പശു; വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും ഇടിച്ചു

കഴിഞ്ഞ ദിവസം പോത്തിൻ കൂട്ടം, ഇന്ന് പശു; വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും ഇടിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പശുവുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട് വന്ദേഭാരത് എക്സ്പ്രസ്. പോത്തും കൂട്ടത്തില്‍ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് ട്രെയിൻ പശുവിനെ ഇടിച്ചത്. വെള്ളിയാഴ്ച ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപത്താണ് പുതിയ സംഭവം. 

ട്രെയിന്‍ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗം ചളുങ്ങിപ്പോയി. പത്ത് മിനിറ്റോളം നിര്‍ത്തിയിട്ട് പരിശോധന നടത്തിയതിന് ശേഷം സര്‍വീസ് പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസവും ഇതേ റൂട്ടിലാണ് വന്ദേഭാരത് ട്രെയിന്‍ കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. നാല് പോത്തുകള്‍ അപകടത്തില്‍പെട്ട് ചത്തിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകളും സംഭവിച്ചു. ഗുജറാത്തിലെ മണിനഗര്‍ -വട്വ സ്റ്റേഷനുകള്‍ക്കിടയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com