ഹോസ്റ്റലിലേക്ക് തിരിച്ചുപോകാൻ നിർബന്ധിച്ചു, ഉറങ്ങിക്കിടന്ന അമ്മയെ 15കാരൻ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് സ്കൂൾ ഹോസ്റ്റലിലേക്ക് തിരിച്ചുപോകാൻ നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ; തമിഴ്നാട്ടിൽ അമ്മയെ 14കാരൻ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഇ റോഡ് സത്യമങ്കലത്താണ് ദാരുണ സംഭവമുണ്ടായത്. സർക്കാർ ഉദ്യോഗസ്ഥയായ യുവറാണി (36) ആണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകന്റെ ആക്രമണത്തി‍ൽ മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് സ്കൂൾ ഹോസ്റ്റലിലേക്ക് തിരിച്ചുപോകാൻ നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായത്. 

സത്യമങ്കലത്തെ ഒരു സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു മകൻ. എന്നാൽ അടുത്തിടെ ഹോസ്റ്റലിലേക്ക് പോകാൻ കുട്ടി തയാറായില്ല. വീട്ടിൽ നിന്ന് സ്കൂളിൽ പോയി വരാൻ തുടങ്ങി. അടുത്തിടെ കഴിഞ്ഞ പരീക്ഷയിൽ മാർക്കു കുറഞ്ഞതോടെ ഹോസ്റ്റലിലേക്ക് തിരിച്ചുപോകാൻ അമ്മ മകനെ നിർബന്ധിക്കുകയായിരുന്നു. ബുധനാഴ്ച ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. 

അച്ഛൻ അരുൾസെൽവൻ ജോലിക്ക് പോയതിനു ശേഷം മൂന്നു പേരും ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. പാതിരാത്രി 12 മണി ആയപ്പോൾ യുവറാണിയെ ഫ്ളവർ വേയ്സുകൊണ്ടും കല്ലുകൊണ്ടും തലക്കടിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ഇളയമകൾ കണ്ട് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. 12 കാരിയായ കുട്ടിയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ മകനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

കുട്ടിക്കാലം മുതൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ അപ്രതീക്ഷിതമായി ഹോസ്റ്റലിലേക്കു മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതർ പറഞ്ഞു. സ്കൂൾ ഹോസ്റ്റൽ അധികൃതരെയും ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com