ഋഷി സുനകിനെ ഫോണിൽ വിളിച്ച് നരേന്ദ്ര മോദി; നന്ദി പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി; ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് ചുമതലയേറ്റതിനു പിന്നാലെ ഫോണിൽ‍‍ വിളിച്ച് നരേന്ദ്രമോദി. ട്വീറ്റിലൂടെ മോദി തന്നെയാണ് ഋഷി സുനകുമായി സംസാരിച്ച വിവരം അറിയിച്ചത്. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‍ഋഷി സുനകുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രധാന്യവും സംഭാഷണത്തിനിടയില്‍ ചര്‍ച്ച ചെയ്തു- മോദി കുറിച്ചു. അതിനു പിന്നാലെ മോദിയുടെ അഭിനന്ദനത്തിൽ ഋഷി സുനക് നന്ദി അറിയിച്ചു. 

'ബ്രിട്ടനും ഇന്ത്യയും ഒരുപാടു കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്‌. വരും മാസങ്ങളിലും വര്‍ഷങ്ങളിലും നമ്മുടെ സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നിവ ആഴത്തിലുള്ളതാകുമ്പോള്‍ ഇതിലൂടെ നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ക്ക് എന്ത് നേടാനാകും എന്നതില്‍ ഞാന്‍ ആവേശത്തിലാണ്.- ഋഷി ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com