സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ നീക്കം; മുന്‍ എംഎല്‍എമാര്‍ അടക്കം അഞ്ചു നേതാക്കളെ പുറത്താക്കി ബിജെപി

ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, ബിജെപിക്ക് തലവേദനയായി വിമതനീക്കം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, ബിജെപിക്ക് തലവേദനയായി വിമതനീക്കം. 4 മുന്‍ എംഎല്‍മാര്‍ അടക്കം അഞ്ചുപേരെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിലക്ക് ലംഘിച്ച് സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചവരെയാണ് പുറത്താക്കിയിരിക്കുന്നത്. 6 വര്‍ഷത്തേക്കാണ് പുറത്താക്കിയത്. പക്ഷേ ഇവര്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. 

വിമത ഭീഷണി ഉയര്‍ന്ന മൂന്ന് മണ്ഡലങ്ങള്‍ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലയായ മണ്ടിയിലാണ്. മുന്‍മന്ത്രിയുടെ മകനടക്കം ടിക്കറ്റ് നിഷേധിക്കപ്പെട്ടവരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കാംഗ്ര ജില്ലയില്‍ അഞ്ചും കുളുവില്‍ മൂന്നും സീറ്റുകളില്‍ ബിജെപിക്ക് വിമത ഭീഷണിയുണ്ട്. 

അതിനിടെ കുളു സദറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ മഹേശ്വര്‍ സിങ് അവസാന നിമിഷം പത്രിക പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ നേരിട്ട് ചര്‍ച്ച നടത്തിയാണ് മഹേശ്വര്‍ സിങിന്റെ പത്രിക പിന്‍വലിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com