റോഡില്‍വെച്ച് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി യുവാവ്; നോക്കിനിന്ന് അമ്മ

അമ്മയുടെ കൂടെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ചു
അറസ്റ്റിലായ യുവാവ്, പെണ്‍കുട്ടിയെ രക്ഷിക്കുന്ന സ്ത്രീകള്‍
അറസ്റ്റിലായ യുവാവ്, പെണ്‍കുട്ടിയെ രക്ഷിക്കുന്ന സ്ത്രീകള്‍
Updated on
1 min read

ഹൈദരാബാദ്: അമ്മയുടെ കൂടെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ചു. ഹൈദരാബാദിലെ ജവഹര്‍ നഗറിലാണ് ക്രൂര സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തുണിക്കടയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ യുവാവ് അനുചിതമായ രീതിയില്‍ സ്പര്‍ശിച്ചു. യുവതി എതിര്‍ത്തപ്പോള്‍ പ്രകോപിതനായ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയായിരുന്നു. 

ഇരുചക്രവാഹനത്തില്‍ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കുനേരെയും ഇയാള്‍ പാഞ്ഞടുത്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. യുവതി കുറച്ചുനേരം നഗ്‌നയായി റോഡില്‍ കിടന്നു. ഓടിക്കൂടിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പൊതിഞ്ഞു. അതേസമയം, മകനെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ ഇയാളുടെ അമ്മ ശ്രമിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com