'മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രിക്കു കളിയും ചിരിയും; വിമര്‍ശനവുമായി രാഹുല്‍ 

കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുന്നതും തമാശകള്‍ പൊട്ടിക്കുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍, പിടിഐ
രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍, പിടിഐ

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുന്നതും തമാശകള്‍ പൊട്ടിക്കുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, രണ്ടുമണിക്കൂര്‍ പ്രസംഗത്തില്‍ മണിപ്പൂരിന് വേണ്ടി നീക്കിവെച്ചത് വെറും രണ്ടു മിനിറ്റ് മാത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാഹുല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

'ഇന്നലെ പ്രധാനമന്ത്രി രണ്ട് മണിക്കൂര്‍ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും സംസാരിക്കുന്നത് ഞാന്‍ കണ്ടു. മണിപ്പൂര്‍ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ് എന്നത് പ്രധാനമന്ത്രി മറന്നതായി തോന്നുന്നു'- രാഹുല്‍ ഗാന്ധി പറഞ്ഞു.

'പാര്‍ലമെന്റിന്റെ മധ്യത്തില്‍ ഇരുന്ന് പ്രധാനമന്ത്രി ലജ്ജയില്ലാതെ ചിരിക്കുന്നു. വിഷയം കോണ്‍ഗ്രസോ ഞാനോ അല്ല, മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്?, എന്തുകൊണ്ട് ഇത് തടയുന്നില്ല എന്നതായിരുന്നു വിഷയം,'- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമര്‍ശം പൊള്ളയായ വാക്കുകളല്ല. മണിപ്പൂരില്‍ ഹിന്ദുസ്ഥാനെ ബിജെപി കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.മണിപ്പൂര്‍ കത്തിക്കണമെന്നും തീ കെടുത്തരുതെന്നുമാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.സൈന്യത്തിന് 2-3 ദിവസത്തിനുള്ളില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നും എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com