അതിര്‍ത്തിയില്‍ സൈന്യം ഡ്രോണ്‍ വെടിവച്ചിട്ടു; ചെന്നുവീണത് പാക് ഭൂമിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 11:39 AM |
Last Updated: 08th February 2023 11:39 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. വെടിവച്ചിട്ട ഡ്രോണ്‍ പാകിസ്ഥാന്റെ ഭൂമിയിലാണ് പതിച്ചതെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ അര്‍ധരാത്രി പഞ്ചാബിലെ അമൃത്സര്‍ സെക്ടറിലെ ബാബപിര്‍ അതിര്‍ത്തി പോസ്റ്റില്‍ രാത്രി പട്രോളിങിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തു. കൗണ്ടര്‍ ഡ്രോണുകളെയും ബിഎസ്എഫ് വിന്യസിച്ചു.
ഇതോടെ ഡ്രോണ്‍ തിരികെ പോകാന്‍ പാക് അതിര്‍ത്തിയിലേക്ക് മടങ്ങുന്നതിനിടെ പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ പതിക്കുകയായിരുന്നെന്ന് ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ