ചൈനീസ് ചാര ബലൂണുകള്‍ ഇന്ത്യയെയും ലക്ഷ്യമിട്ടിരുന്നു; റിപ്പോര്‍ട്ട് 

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളെയും ചൈനീസ് ചാര ബലൂണുകള്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്
ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യം, എപി
ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യം, എപി

വാഷിങ്ടണ്‍: ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളെയും ചൈനീസ് ചാര ബലൂണുകള്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ചാര ബലൂണുകളുടെ വ്യൂഹത്തെ തന്നെ ചൈന തയ്യാറാക്കി നിര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിര്‍ത്തി ലംഘിച്ച് അതിക്രമിച്ച് കടന്ന ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചു വീഴ്ത്തിയതിന് പിന്നാലെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്.

ചൈനീസ് ചാര ബലൂണുകള്‍ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ടിരുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.  ഇന്ത്യ അടക്കമുള്ള 40 എംബസികള്‍ക്ക് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെന്‍ഡി ഷെര്‍മാന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. 

ഇന്ത്യയ്ക്ക് പുറമേ ചൈനയുടെ അയല്‍രാജ്യങ്ങളായ ജപ്പാന്‍, വിയറ്റ്‌നാം, തയ് വാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടാണ് ചാര ബലൂണ്‍ പദ്ധതിക്ക് ചൈന രൂപം നല്‍കിയത്. വര്‍ഷങ്ങളായി സൈനിക വിവരങ്ങള്‍ അടക്കം ശേഖരിക്കുന്നതിന് ചാര ബലൂണുകളെ ചൈന ഉപയോഗിച്ച് വരുന്നതായും ദി വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com