സുഖ്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. രാവിലെ 9 മണിയോടെയാണ് ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.
ഗ്രാമത്തില്‍ നക്സലുകള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനിറങ്ങിയതായിരുന്നു ഉദ്യോഗസ്ഥര്‍. എഎസ്ഐ രാമുറാം നാഗ്, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ കുഞ്ചം ജോഹ, വഞ്ചം ഭീമ എന്നിവരാണ് വെടിവയ്പ്പിനിടയില്‍ കൊല്ലപ്പെട്ടതെന്ന് ഐജി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി നൂറ് തികയ്ക്കില്ല; ഇതിനായി കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കണം'
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ