'അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി നൂറ് തികയ്ക്കില്ല;  ഇതിനായി കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കണം'

എന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നൂറില്‍ താഴെ ഒതുക്കാം.
ബിഹാറിലെ മഹാസഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍
ബിഹാറിലെ മഹാസഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പറ്റ്‌ന: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിച്ചാല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. പൂര്‍ണിയയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒന്നിക്കണം. കോണ്‍ഗ്രസ് ഇതിനായി ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നൂറില്‍ താഴെ ഒതുക്കാം. അല്ലെങ്കില്‍ എന്തുസംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമെന്നും നിതീഷ് പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും നിതീഷ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com