പ്രതിപക്ഷ ഐക്യനിരയ്ക്കായി തെലങ്കാന മുഖ്യമന്ത്രി; ബിആര്‍എസിന്റെ ശക്തിപ്രകടനം ഇന്ന്; മെഗാറാലിയില്‍ പിണറായി വിജയനും
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2023 07:59 AM |
Last Updated: 18th January 2023 07:59 AM | A+A A- |

പിണറായി വിജയന്‍, കെ ചന്ദ്രശേഖര്‍ റാവു/ ഫെയ്‌സ്ബുക്ക്
ഹൈദരാബാദ്: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്ത് വന്‍ ശക്തിപ്രകടനത്തിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് സംഘടിപ്പിക്കുന്ന മെഗാ റാലി ഇന്ന് ഖമ്മത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയാണ് റാലി.
റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുക്കും. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്റെ പാര്‍ട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്.
ദേശീയപാര്‍ട്ടിയാകാനൊരുങ്ങുന്ന ബിആര്‍എസ്സിന്റെ ആദ്യ ദേശീയ അജണ്ട യോഗത്തില്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആര്‍എസ്സ് ശക്തിപ്രകടന റാലി സംഘടിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ട്രെയിൻ യാത്രയ്ക്കിടെ എലി കടിച്ചു; യാത്രക്കാരിക്ക് 20,000 രൂപ നഷ്ടപരിഹാരം, ഉത്തരവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ