രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തി; സൈനികശക്തി വിളിച്ചോതി പ്രൗഢ ഗംഭീര റിപ്പബ്ലിക് ദിന പരേഡ് ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2023 11:16 AM  |  

Last Updated: 26th January 2023 11:16 AM  |   A+A-   |  

republic_day_parade

ചിത്രം: എഎന്‍ഐ

 

ന്യൂഡല്‍ഹി: രാജ്യം വര്‍ണാഭവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. 21 ഗണ്‍ സല്യൂട്ട് സ്വീകരിച്ചു.  

തുടര്‍ന്ന് പ്രൗഢ ഗംഭീരവും സൈനികശക്തി വിളിച്ചോതുന്നതുമായ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളും വിവിധ അര്‍ധസൈനിക വിഭാഗവും എന്‍എസ്എസ്, എന്‍സിസി വിഭാഗങ്ങളും കര്‍ത്തവ്യപഥിലൂടെയുള്ള പരേഡില്‍ അണിനിരക്കുന്നുണ്ട്. 

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.

സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്‍ അണിനിരക്കും. കേരളത്തിന്റെ ഫ്‌ലോട്ടും ഇത്തവണ പരേഡില്‍ അണിനിരക്കുന്നുണ്ട്. റിപ്പബ്ലിക് ദിന പരേഡ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍  തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ