ഗുജറാത്തില്‍ കനത്ത നാശം വിതച്ച് മഴ. നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ഡാമുകള്‍ നിറഞ്ഞൊഴുകുകയാണ്. 9 പേര് മരിച്ചതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ജുനഗഡ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായ് വ്യോമസേന രംഗത്തിറങ്ങി. ദുരിത ബാധിത മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.
ജുനഗഡില്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറിയ രണ്ടുപേരെ വ്യോമസേന ഹെലികോപ്റ്റര്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.
കൃഷിയിടത്തില്‍ എത്തിയ രണ്ടു കര്‍ഷകരാണ് വെള്ളപ്പൊക്കം കാരണം കുടുങ്ങിയത്. ഇവരെ രക്ഷപ്പെടുത്താനുള്ള എന്‍ഡിആര്‍എഫിന്റെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വ്യോമസേന ഹെലികോപ്റ്റര്‍ എത്തിയത്.
കച്ച്, ജാംനഗര്‍, ജുഗനഡ്, നവസാരി എന്നീ മേഖലകളില്‍ പ്രളയ സമാന സാഹചര്യമാണ്. സൗരാഷ്ട്ര-കച്ച് മേഖലയിലും ദക്ഷിണ ഗുജറാത്തിലും കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അഹമ്മദാബാദിലും പല മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്. നിരവധി റോഡുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
ഈ വാർത്ത കൂടി വായിക്കൂ 'നാടകത്തിൽ മുസ്ലീം തൊപ്പിവെച്ച് ഹിന്ദുകുട്ടികൾ'; ഗുജറാത്തിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates