'ബിജെപി ആണെങ്കില്‍ ഒരു നടപടിയുമില്ല; വഴങ്ങാത്ത സംസ്ഥാനങ്ങള്‍ക്ക് എതിരെ ഏതറ്റംവരെയും പോകും'; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ വീഴ്ചവരുത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് സുപ്രീംകോടതി.
സുപ്രീംകോടതി, പ്രധാനമന്ത്രി നരേന്ദ്ര മോദി
സുപ്രീംകോടതി, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ വീഴ്ചവരുത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് സുപ്രീംകോടതി. ബിജെപിക്ക് വഴങ്ങാത്ത സര്‍ക്കാരുകള്‍ക്ക് എതിരെ ഏതറ്റംവരെയും കേന്ദ്രസര്‍ക്കാര്‍ പോകുമെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നാഗാലാന്‍ഡില്‍ വനിതാ സംവരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിന് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

'എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തത്? നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ നിങ്ങള്‍ ഏതറ്റംവരെയും പോകുന്നുണ്ടല്ലോ? എന്നാല്‍ നിങ്ങളുടെ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നും ചെയ്യുന്നില്ല'.- ജസ്റ്റിസുമാരായ എസ് കെ കൗളും സുധാംശു ധൂലിയയും അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. 

കേന്ദ്രസര്‍ക്കാരിന് ഇത്തരം വിഷയങ്ങളില്‍ നിന്ന് കൈകഴുകാന്‍ സാധിക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.  ഭരണഘടനാ സ്‌കീമുകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് കോടതിയെക്കൊണ്ടു പറയിപ്പിക്കരുത് എന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു. 

'വനിതാ സംവരണം എന്നത് സ്ഥിരതയ്ക്ക് വേണ്ടിയുള്ള ഒരാശയമാണ്. ഭരണഘടനാ വ്യവസ്ഥയില്‍ നിന്ന് നിങ്ങള്‍ എങ്ങനെയാണ് മാറിനില്‍ക്കുന്നത്? എനിക്ക് മനസ്സിലാകുന്നില്ല'- ജസ്റ്റിസ് കൗള്‍ ചോദിച്ചു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 ഡി യില്‍ വ്യക്തമാക്കുന്ന വനിതാ സംവരണ നിര്‍ദേശങ്ങള്‍ നാഗാലാന്‍ഡിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഏപ്രിലില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും ഈ വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കിയിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com